മുംബൈ: എല്ലാവര്‍ക്കും ബീഫ് കഴിക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലീം യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാംദാസ്.
ആക്രമണം നടത്തിയ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കഠിനശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആട്ടിറച്ചി ചെലവേറിയതാകുമ്പോള്‍ ആളുകള്‍ ഉറപ്പായും ബീഫ് കഴിക്കും. ഗോരക്ഷയുടെ പേരില്‍ ആളുകള്‍ നരഭോജികളാകുന്നത് ശരിയല്ല. നാഗ്പുര്‍ സംഭവത്തില്‍ അപലപിക്കുന്നുവെന്നും രാംദാസ് പറഞ്ഞു.
Post Your Comments