ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
- ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു.
ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിച്ച സാഹചര്യത്തിലാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഗൂഡാലോചന കുറ്റം തെളിയിക്കുന്നതൊന്നും പോലീസിനു കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. പ്രതി കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നു പോലീസ് കോടതിയെ അറിയിച്ചു.
2. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ, പുതുക്കിയ ഫീസ് ഘടനയ്ക്ക് തീരുമാനമായി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി കേരള സര്‍ക്കാര്‍ ആദ്യമായി ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗസമിതിയുണ്ടാകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായി പ്രവേശനമേല്‍നോട്ട സമിതി ഫീസ് തീരുമാനിച്ചതോടെ, മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, പ്രത്യേകം വ്യവസ്ഥ ചെയ്ത് പുതിയ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കി. ഇതേ തുടര്‍ന്ന്, പ്രവേശനമേല്‍നോട്ട സമിതി വ്യാഴാഴ്ച, യോഗം ചേര്‍ന്ന് ഫീസ് പുതുക്കി നിശ്ചയിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കും.
3. ദേശഭക്തി ഗാനം സംസ്കൃതമോ ബംഗാളിയോ!
ടീച്ചേഴ്സ് റിക്രൂട്മെന്‍റ് ബോര്‍ഡ് പരീക്ഷയില്‍ ചോദിച്ച ചോദ്യത്തെ തുടര്‍ന്നാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഒന്നര നൂറ്റാണ്ട് മുന്‍പ് രചിച്ച ദേശഭക്തി ഗാനം സംസ്കൃതമോ ബംഗാളിയോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത്. ഇതിനെ തുടര്‍ന്ന് പരീക്ഷയെഴുതിയ , കെ.വീരമണി കോടതിയെ സമീപിച്ചു. തുടര്‍ന്ന്, വന്ദേമാതരം എഴുതിയത്, ബംഗാളിയില്‍ ആണെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കി. ഹൈക്കോടതി, കേസ് തിങ്കളാഴ്ച്ച പരിഗണിക്കും.
4. നഴ്‌സുമാരുടെ സമരത്തിനെതിരെ ‘എസ്മ’.
സമരം ചെയ്യുന്ന നഴ്‌സുമാര്‍, മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് എസ്മ പ്രയോഗിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍, ഹൈക്കോടതി രംഗത്ത് വന്നിരിക്കുന്നത്. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി, ഇതിന്റെ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. ശമ്പളവര്‍ധന അംഗീകരിക്കാതെ ജൂലായ് 11-ന് നഴ്‌സുമാര്‍ നടത്തിയ സൂചനാ പണിമുടക്ക് പല, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു.
5. ബോഫോഴ്‌സ് പീരങ്കി അഴിമതി കേസ്, സിബിഐ വീണ്ടും അന്വേഷിക്കുമെന്ന് സൂചന.
ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പിഎസിയുടെ മുന്നില്‍ യാതൊരു വിധ തീരുമാനങ്ങളും ആവാതെ, വര്‍ഷങ്ങളായി കിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് അഴിമതിയെക്കുറിച്ചും, കരാറിലെ പാളിച്ചകളെക്കുറിച്ചും തുടരന്വേഷണം നടത്തണമെന്ന് സിബിഐക്ക് പിഎസി നിര്‍ദ്ദേശം നല്‍കിയത്. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ബോഫോഴ്‌സ് വിവാദം ഉയര്‍ന്നുവന്നത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. ആഡംബരങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ഉത്തരവ്. മുഖ്യമന്ത്രിമാര്‍ക്ക് പൂക്കള്‍ വിതറി ചരിത്രമുള്ള സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം.
2. ലോകത്തില്‍ വെച്ച് ഏറ്റവും കാര്യക്ഷമതയുള്ള സോളാര്‍ സെല്‍ അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്‌ടണ്‍ സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തി. ഇപ്പോഴുള്ള സൂര്യപ്രകാശത്തിന്റെ 44.5 ശതമാനവും ഉപയോഗപ്രധമാക്കാന്‍ കഴിവുള്ളതാണ് പുതുതായി വികസിപ്പിച്ച സോളാര്‍ സെല്‍.
3. നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ നിന്ന്‍ കാണാതായി. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയിലാണ് രേഖകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത്.
4. പ്രവാസി വോട്ടില്‍, നിയമ ഭേദഗതിയാണോ ചട്ട ഭേദഗതിയാണോ വേണ്ടതെന്ന് ഒഴാഴ്ച്ചയ്ക്കകം അറിയിക്കണമെന്ന്, കേന്ദ്രത്തോട് സുപ്രീം കോടതി. എന്നാല്‍, ഇ- തപാല്‍ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
5. ലോകത്തില്‍ വെച്ച് ഏറ്റവും അലസരായ ആളുകള്‍ ഇന്ത്യാക്കാരാണെന്ന് പുതിയ റിപ്പോര്‍ട്ട്. സാൻഫോര്‍ഡ് സർവകലാശാല നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ.
6. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും അഴിച്ചുപണി. ഉപദേശക സമിതിയുടെ തീരുമാനത്തിന് വിപരീതമായാണ് ബി.സി.സി.ഐ മാറ്റത്തിനൊരുങ്ങുന്നത്.
Post Your Comments