Latest NewsKeralaNews

സിനിമാ മേഖല അടിമുടി മാറുന്നുവോ ? അമ്മയില്‍ അഴിച്ചു പണി : നേതൃനിരയിലേയ്ക്ക് യുവതാരങ്ങള്‍

 

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വെട്ടിലായ താരസംഘടന അമ്മയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. കേസില്‍ അറസ്റ്റിലായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ നേതൃനിരയില്‍ നിന്നും പ്രമുഖര്‍ സ്വയം സ്ഥാനം ഒഴിയുമെന്നാണ് സൂചനകള്‍.

കോടതി ശിക്ഷിക്കും വരെ പ്രതിയല്ലാത്ത ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ അംഗങ്ങള്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ടെന്നാണ് സൂചന. 10 വര്‍ഷമായി തുടരുന്ന നേതൃത്വം മാറി ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ് പല അംഗങ്ങളുടേയും അഭിപ്രായമെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ തന്നെ ഈ പ്രശ്‌നങ്ങള്‍ സംഘടന ഇടപെട്ട് പരിഹരിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ വഷളാകില്ലായിരുന്നുവെന്നാണ് പല അംഗങ്ങളുടേയും അഭിപ്രായം. അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. നിലവില്‍ ഇന്നസെന്റ് ആണ് അമ്മയുടെ പ്രസിഡന്റ്, മോഹന്‍ലാലും ഗണേഷും വൈസ് പ്രസിഡന്റ്മാരും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. ഇടവേള ബാബുവാണ് സെക്രട്ടറി. എന്നാല്‍ ഇവര്‍ സ്വയം പദവി ഒഴിയുമോ എന്നത് ഇതുവരെ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button