തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത നാല് റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു.റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ടാണ് നടപടി മരവിപ്പിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കളക്ടര്‍ക്കു കൈമാറി.
മൂന്നാറിലെ കൈയേറ്റ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ സ്ക്വാഡിലെ നാല് ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. സംഭവം വിവാദമായതോടെയാണ് റവന്യൂ മന്ത്രി ഇടപെട്ട് നടപടി മരവിപ്പിച്ചത്. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലു പേരെയാണ് ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റിയത്.
Post Your Comments