ദുബായ്: ഭാര്യയെ മോശം പറഞ്ഞ സഹപ്രവര്‍ത്തകനെ പ്രവാസി യുവാവ് തല്ലിക്കൊന്നു. 42 കാരനായ ഇന്ത്യക്കാരനാണ് ഈ കൃത്യം നടത്തിയത്. ഒരു ദിവസം തന്റെ സഹപ്രവര്‍ത്തകനൊപ്പം അത്താഴം കഴിക്കുന്നതിനിടെയായിരുന്നു സംഭവം എന്ന് പ്രതി പറയുന്നു. അന്ന് അവര്‍ മദ്യപിച്ചിരുന്നു. ഏപ്രിലിലാണ് സംഭവം നടന്നത്.
രണ്ട് പേരും തമ്മില്‍ ഒരു വില്ലയുടെ കണ്‍സ്ട്രക്ഷനെക്കുറിച്ച് സംസാരിച്ച് തര്‍ക്കം നടന്നിരുന്നു. മദ്യപിച്ചതിനുശേഷം സംസാരം കുടുംബത്തെക്കുറിച്ചായി. തന്റെ ഭാര്യയെയും കുടുംബത്തെയും ശപിക്കുകയാണ് അയാള്‍ ചെയ്തതെന്ന് പ്രതി പറയുന്നു. ദേഷ്യം വന്ന പ്രവാസി വടിയെടുത്ത് അയാളെ അടിക്കുകയായിരുന്നു. അടിയില്‍ അയാള്‍ ബോധാവസ്ഥയിലായി.
മദ്യപിച്ചതുകൊണ്ട് ബോധംകെട്ടതാകാമെന്ന് കരുതി നിസാരമാക്കി ഇയാള്‍ പോകുകയായിരുന്നു. സെക്യൂരിറ്റിക്കാരനാണ് രക്തത്തില്‍ കുളിച്ചിരിക്കുന്ന ആളെ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Post Your Comments