കർക്കിടകത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഔഷധക്കഞ്ഞി. ശരീരത്തിന്‍െറ ഓരോ കോശത്തെയും അതിന്‍െറ രീതിയില്‍ സംരക്ഷിക്കാന്‍ ഉതകുന്നതാണ് കർക്കിടകകഞ്ഞിയിൽ ചേർക്കുന്ന ഔഷധങ്ങൾ. വേഗത്തില്‍ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം മരുന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തിന്‍െറ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉത്തമമാണ്.
പല തരത്തില്‍ ഒൗഷധ കഞ്ഞി തയാറാക്കാം. കുറേ ഒൗഷധങ്ങള്‍ അതിന്‍െറ 16 ഇരട്ടി വെള്ളത്തില്‍ കഷായംവെച്ച് അതിനെ പകുതിയാക്കി വറ്റിച്ച് തുടര്‍ന്ന് നെല്ലരിയിട്ട് കഞ്ഞിയാക്കി ഉപയോഗിക്കുന്ന രീതിയാണ് കേരളത്തിൽ സാധാരണ കണ്ടുവരുന്നത്.
ചേരുവകള്‍: കഷായ മരുന്ന് – 2 ടേബിൾ സ്പൂണ്‍
പൊടിമരുന്ന് – 1 ടേബിൾ സ്പൂണ്‍
നവരയരി (തവിട് കളയാത്തത്)-100 ഗ്രാം
ഉലുവ – 1 ടീസ് സ്പൂണ്‍ (5 ഗ്രാം)
ആശാളി -1 ടീസ് സ്പൂണ്‍ (5 ഗ്രാം)
തേങ്ങാപാല്‍ – 2 ചെറിയ കപ്പ്
നറുനെയ്യ് – 1 ടീസ്പൂണ്‍
ചുവന്നുള്ളി – രണ്ട് കക്ഷണം (അരിഞ്ഞത്)
വെള്ളം – 1.5 ലിറ്റര്‍
പാകം ചെയ്യേണ്ടവിധം: മണ്‍കലത്തില്‍ വെള്ളമൊഴിച്ച് കഷായമരുന്നും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിന്‍െറ തെളി ഊറ്റിയെടുത്ത ശേഷം അതില്‍ 100 ഗ്രാം നവരയരിയും ഒപ്പം ഉലുവയും ആശാളിയും ചേര്‍ത്ത് അടച്ചുവെച്ച് നന്നായി വേവിക്കുക. ശേഷം പൊടി മരുന്നും തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞി നന്നായി വേവിച്ച് പാകമാവുമ്പോള്‍ ഇറക്കിവെച്ച് 10 മിനിറ്റ് തണുപ്പിക്കുക. (ശരീരത്തില്‍ കൊളസ്ട്രോളിന്‍െറ അളവ് കൂടുതല്‍ ഉള്ളവര്‍ നറുനെയ്യ് ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. മഴക്കാലത്ത് ദിവസം രണ്ട് നേരമോ കര്‍ക്കിടക മാസം മുഴുവനോ കഞ്ഞി കഴിക്കുന്നത് നല്ലതാണ്.)
Post Your Comments