ലഖ്നോ : ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ജൂലൈ 12 ന് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ് രാം കോവിന്ദ് ചൗധരിയുടെ സീറ്റിനടുത്തായി 60 ഗ്രാം വരുന്ന പി ഇ ടിഎന്നാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുവായ വെളുത്ത നിറത്തിലുള്ള പൊടി അതീവ സ്ഫോട ശേഷിയുള്ള പെന്‍റാരിത്രിടോള്ഡ ടെറ്റാനൈട്രേറ്റ് (പിഇടിഎന്‍) ആണെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിലെ 403 എംഎല്‍എമാരുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും യോഗി സംശയിക്കുന്നു. സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി യോഗിആദിത്യ നാഥ് ഇത് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
Post Your Comments