മിമിക്രി വേദിയിൽനിന്ന് മലയാളികളുടെ മനസ്സുകളിൽ ജനപ്രിയ നായകനായി സ്വപ്ന തുല്യമായാണ് ആലുവ സ്വദേശിയായ ദിലീപ് എന്ന ഗോപാലകൃഷ്ണൻ സ്ഥാനം പിടിച്ചത്. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി. സിനിമ നിർമാണം മുതൽ ബിസിനസ് സാമ്രാജ്യം വരെ കൈപ്പിടിയിൽ ഒതുക്കി മുന്നേറുേമ്പാഴാണ് സഹപ്രവർത്തകയെ ആക്രമിക്കാൻ ക്വേട്ടഷൻ കൊടുത്തതിെൻറ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതില്‍ നിരവധിപേര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു എന്നാല്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ പൂര്‍ണ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. നടൻ എന്നതിലുപരി പാട്ടുകാരനായും നിർമാതാവായും വ്യവസായിയായും ഉയർന്നു.
കൊച്ചിൻ കലാഭവെൻറ മിമിക്രി വേദികളായിരുന്നു ദിലീപിെൻറ ആദ്യ തട്ടകം. ആലുവ യു.സി കോളജിലും എറണാകുളം മഹാരാജാസ് കോളജിലും പഠനം പൂർത്തിയാക്കിയ ദിലീപ് ‘ഒാണത്തിനിടക്ക് പുട്ടുകച്ചവടം’ എന്ന പാരഡി കാസറ്റിലൂടെ പ്രശസ്തനായി. നടനും സംവിധായകനുമായ നാദിർഷയും അബിയും ഉറ്റതോഴന്മാരായി കൂടെനിന്നു. ലോ ബജറ്റ് ചിത്രങ്ങളിലും മുൻനിര നായകൻമാരുടെ ചിത്രങ്ങളിലും സഹനടനായി വെള്ളിത്തിരയിലെത്തിയ ദിലീപിെൻറ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത് . 1998ൽ ഇറങ്ങിയ പഞ്ചാബി ഹൗസ് എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ്. തുടർന്ന് കഠിനാധ്വാനം കൊണ്ടും സിനിമയോടുള്ള പാഷന്‍ കൊണ്ടും ദിലീപ് എന്ന നടന്‍ വളര്‍ന്നു. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട നടനായി. പ്രേക്ഷകർക്ക് ആര്‍ത്തു ചിരിക്കാനും ചിന്തിക്കാനുള്ളതെല്ലാം ദിലീപ് ചിത്രങ്ങളില്‍ നിറഞ്ഞു.
1991ൽ സംവിധായകൻ കമലിെൻറ അസിസ്റ്റൻറായി രംഗപ്രവേശം ചെയ്ത ദിലീപിനൊപ്പം സ്റ്റേജുകളിൽ മിമിക്രി കയ്യാളിയവരാണ് ഇന്ന് മലയാള സിനിമയിലെ മിക്ക കോമഡി നടൻമാരും.1996ൽ ഇറങ്ങിയ സല്ലാപം എന്ന സിനിമയിലെ നായിക മഞ്ജു വാര്യർ പിന്നീട് ദിലീപിെൻറ ജീവിതത്തിലും നായികയായി എത്തി. മഞ്ജു വാര്യർ വെള്ളിത്തിരയിൽ തിളങ്ങിയ കാലത്താണ് ദിലീപുമായുള്ള വിവാഹം. തുടർന്ന് സിനിമകളിൽനിന്ന് അവരെ ദിലീപ് മാറ്റിനിർത്തിയെന്ന് ആരോപണം ഉണ്ടായെങ്കിലും അദ്ദേഹം ചിരിച്ചുതള്ളി.
വെള്ളിത്തിരയിേലക്ക് കാൽ കുത്തിയത് മുതൽ ദിലീപിന് ഉയർച്ച തന്നെയാണ്. നാദിർഷയും ദിലീപും ചേർന്ന് തുടങ്ങിയ ‘ദേ പുട്ട്’ എന്ന സംരംഭം ഭക്ഷണപ്രിയരുടെ വയറും മനസ്സും നിറച്ചു. മമ്മൂട്ടിക്കും മോഹൻലാലിനുംശേഷം മലയാളതാര പദവി അലങ്കരിക്കാൻ പ്രാപ്തനായി ദിലീപ് മാറി. 2000ന് ശേഷം ദിലീപിന് സൂപ്പർ ചിത്രങ്ങളുടെ തേരോട്ടമായിരുന്നു. തെങ്കാശിപ്പട്ടണം, ജോക്കർ, ഇൗ പറക്കും തളിക, മീശമാധവൻ, കല്ല്യാണരാമൻ എന്നിങ്ങനെ ഒരുപിടി ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച് കുടുംബമനസ്സുകളിൽ ഇടം നേടി. മലയാള സിനിമ വിതരണം പ്രതിസന്ധി രൂക്ഷമായ സമയത്ത് സ്വന്തമായി വിതരണ കമ്പനി തുടങ്ങി സിനിമകളെ തിയറ്ററുകളിൽ എത്തിച്ചത് ദിലീപിെൻറ പ്രയത്ന ഫലമായിരുന്നു. നടി ആക്രമണക്കേസിലെ അറസ്റ്റ് ജനപ്രിയ നായകന് ഇതുവരെ ചെയ്യാത്ത വില്ലൻ വേഷമാണ് സമ്മാനിച്ചത്.
Post Your Comments