ഉദുമ: ആതിര എന്ന 23 കാരിയെവിടെ? തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കരിപ്പൊടി കണിയംപാടിയിലെ ആതിരയെ കഴിഞ്ഞ 10നാണ് കാണാതാകുന്നത്. ബേക്കല്‍ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ എഴുതി വച്ച 15 പേജുള്ള കത്ത് കണ്ടെത്തിയിരുന്നു. താന്‍ ഇസ് ലാം മതത്തില്‍ ചേരാന്‍ പോകുന്നുവെന്നാണ് കത്തില്‍ എഴുതിയിരുന്നത്. ആതിരയുടെ സഹോദരനെ കഴിഞ്ഞ ദിവസം പോലിസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഒത്താശയോടെയാണ് പെണ്‍കുട്ടി പോയതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അന്വേഷണം മൈസൂരിലേക്ക് നീങ്ങിയിട്ടുണ്ട്.
ആതിരയുടെ ചില കൂട്ടുകാരികളെയും ചോദ്യം ചെയ്യുന്നതിനായി പോലിസ് വിളിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജില്‍ ബിരുദാനന്തര വിദ്യാര്‍ഥിനിയായിരുന്ന ആതിര കാസര്‍കോട്ടെ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജിഡിസിഎക്കും പഠിച്ചുവരികയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി ഊഹോപോഹങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂട്ടുകാരികളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
Post Your Comments