KeralaLatest News

ആശുപത്രികള്‍ അടച്ചിട്ടാല്‍ കര്‍ശന നടപടി !

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന മാനേജ്‌മെന്റുകളുടെ തീരുമാനത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രത്തിന് ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികള്‍ അടച്ചിടും എന്നാണ് മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നാണ് പ്രൈവറ്റ് ആശുപത്രി അസോസിയേഷന്റെ പക്ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button