Latest NewsNewsIndia

ജാമ്യവ്യസ്ഥയില്‍ ഇളവുതേടി മഅദനി കോടതിയില്‍

ബെംഗളൂരു: പി. ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ബെംഗളൂരു വിചാരണക്കോടതിയില്‍ ഹര്‍ജിനല്‍കി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിൽ ഓഗസ്റ്റ് ഒമ്പതിനാണ് മകന്റെ വിവാഹം.

ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ പി. ഉസ്മാന്‍, ടോമി സെബാസ്റ്റ്യന്‍ എന്നിവരാണ് മഅദനിക്ക് വേണ്ടി ഹര്‍ജിനല്‍കിയത്.

ഇതില്‍ വാദം ഉന്നയിക്കുന്നതിന് പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഓഗസ്റ്റ് ഒന്നുമുതല്‍ 20 വരെ നാട്ടില്‍ പോകുന്നതിനാണ് കോടതിയുടെ അനുവാദം തേടിയത്. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞവര്‍ഷം ജൂലായില്‍ പത്തുദിവസത്തേക്ക് നാട്ടില്‍പോകാന്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button