ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് വ്യക്തമാക്കി കാഞ്ചനമാല. ഒരു ഓണ്‍ലൈന്‍ നൽകിയ പ്രതികരണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെയോ ബിപി മൊയ്തീന് സേവാ മന്ദിറിനെയോ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കാഞ്ചനമാല ആവശ്യപ്പെട്ടു. ബിപി മൊയ്തീന് സേവാ മന്ദിര്‍ പണിയുന്നതിണ് ദിലീപ് നല്കിയ 30 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആര്‍എസ് വിമല്‍ ആവശ്യപ്പെട്ടതായും ആര്‍എസ് വിമല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും അവർ വ്യക്തമാക്കി.
ബിപി മൊയ്തീന് സേവാ മന്ദിറിന് ദിലീപ് പണം നല്‍കിയത് തന്നോടുള്ള പകവീട്ടലായിരുന്നെന്നും. അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ദിലീപിന്റെ പേരുണ്ടാകരുതെന്നും വിമല്‍ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്ന് നിന്റെ മൊയ്തീന് ആദ്യം ദിലീപിനെയും കാവ്യാ മാധവനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുക്കാനാണ് ആലോചിച്ചിരുന്നതെന്നും പിന്നീട് ദിലീപ് ഇതില്‍ നിന്നും പിന്മാറിയെന്നും വിമല്‍ ആരോപണം ഉന്നയിച്ചിരുന്നു
Post Your Comments