ഗ്രീന്‍ ടീയ്ക്ക് ആരോഗ്യഗുണങ്ങളും ആരോഗ്യവശങ്ങളുമെല്ലാം ഏറെയുണ്ട്. ആന്റിഓക്സിഡന്റുകളടങ്ങിയ ഇവ ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്ത് അസുഖങ്ങള്‍ വരുന്നതു തടയാന്‍ ഏറെ നല്ലതാണ്. എന്നാല്‍ വേണ്ട രീതിയില്‍ കുടിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തിന് ഗ്രീന്‍ ടീ ഇടയാക്കും.
രാവിലെ തന്നെ ഗ്രീന്‍ ടീ കുടിക്കരുത്. വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിന്റെ തുലനാവസ്ഥ നഷ്ടപ്പെടുത്താന്‍ കാരണമാകുന്നു. അതുപോലെ ദിവസവും മൂന്നില്‍ കൂടുതല്‍ തവണ ഗ്രീന്‍ ടീ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും പ്രകൃതി ദത്ത മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ശരീരത്തെ തകരാറിലാക്കും.
മിക്കവരിലും ഭക്ഷണം കഴിച്ചയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന പതിവാണ് കാണാറുള്ളത്. ഇത് ദഹനക്കേടുണ്ടാക്കുമെന്നാണ് പറയുന്നത്. ഭക്ഷണം കഴിഞ്ഞ് മുപ്പതോ നാല്‍പ്പത്തിയഞ്ചോ മിനുറ്റുകള്‍ക്ക് ശേഷം മാത്രം ഗ്രീന്‍ ടീ കുടിക്കുക. രാത്രിയില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. നല്ലവണ്ണം നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരും.
ഗ്രീന്‍ ടീ കുടിച്ചാല്‍ ധാരാളം വെള്ളം കുടിക്കുകയും വേണം. ഗ്രീന്‍ ടീ കുടിക്കുന്നത് കൂടുതല്‍ മൂത്രവിസര്‍ജ്ജനത്തിനുള്ള സാധ്യതയുണ്ട്.ഇത് ഡീഹൈഡ്രേഷന് വരുത്തും. അതു ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
Post Your Comments