ന്യൂഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ മൂന്നരക്കോടി രൂപയും സ്വര്‍ണവും പിടികൂടി. ജാര്‍ഖണ്ഡ് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ തപസ് കുമാര്‍ ദത്തയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മൂന്നരക്കോടി രൂപയും അഞ്ചു കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തത്.
ഇയാളുമായി ബന്ധമുള്ള 23 ഇടങ്ങളിലാണ് സിബിഐ സംഘം റെയ്ഡ് സംഘടിപ്പിച്ചത്. തപസ് കുമാര്‍ ദത്തയ്‌ക്കെതിരേ നേരത്തെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നരക്കോടി രൂപയ്ക്കടുത്ത് വിപണിയില്‍ വിലയുണ്ട്.
കൊല്‍ക്കത്തയില്‍ സര്‍വീസിലിരിക്കെ വന്‍തുക കൈക്കൂലി വാങ്ങി വ്യാപാരികള്‍ക്കു വ്യവസായികള്‍ക്കും ഉപകാരങ്ങള്‍ ചെയ്തു നല്‍കിയെന്നാണ് തപസ് കുമാര്‍ ദത്തയ്‌ക്കെതിരായ കേസ്.
Post Your Comments