കൊച്ചി: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം പുതിയ 599 ന്റെ പദ്ധതിയില്‍ ലഭിക്കും. ഇനി മുതല്‍ 10 ജി.ബി.യാണ് നിലവിലെ 675ന്റെ പദ്ധതിയില്‍ കിട്ടുക. മാത്രമല്ല 999 പദ്ധതിയില്‍ 30 ജി.ബി.യും കിട്ടുമെന്ന് ബി.എസ്.എന്‍.എല്‍. അറിയിച്ചു.
15 ജി.ബി. വരെ രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ ഗ്രാമീണമേഖലയിലെ ഉപഭോക്താക്കള്‍ക്കുള്ള 650 ന്റെ പദ്ധതിയില്‍ കിട്ടും. തുടര്‍ന്ന് ഒരു എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം. നഗരത്തില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസ വാടകയോടൊപ്പം ഒന്‍പത് രൂപ വീതം അധികം നല്‍കി 249ന്റെ പദ്ധതിയില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാം.
Post Your Comments