തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ കരിമ്പൂച്ചകള്‍ (ബ്ലാക്ക് ക്യാറ്റ്സ്) തടഞ്ഞതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎ രംഗത്ത്. കോണ്‍ഗ്രസിന്റെ എംഎൽഎ അനില്‍ അക്കരയാണ് മുഖ്യമന്ത്രിയെ വിമർശിച്ചു രംഗത്ത് വന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എംഎൽഎ പിണറായി വിജയനെ വിമർശിച്ചിരിക്കുന്നത്.
ഞാന്‍ ജനാധിപത്യ കേരളത്തിലല്ല എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിയെ ശക്തമായിപരിഹസിക്കുന്നു. സെക്രട്ടറിയേറ്റിലെ ഗോവണി ഇറങ്ങി വന്ന തന്നെ കരിമ്പൂച്ചകള്‍ തടഞ്ഞു. സി.എം വരുന്നതിലാണ് തടയുന്നത് എന്നു അറിയിച്ചു. അടിയന് തമ്പ്രാന്റെ എഴുന്നള്ളത്ത് കഴിഞ്ഞു പുറത്തിറങ്ങി എന്നും അനില്‍ അക്കര പോസ്റ്റിലൂടെ പറയുന്നു.
അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം …..
ഞാന്‍ ജനാധിപത്യ കേരളത്തിലല്ല.
ഇപ്പോള്‍ പൊതുമരാമത്ത് മന്ത്രിയെ കണ്ട് സെക്രട്ടറിയേറ്റിലെ ഗോവണി ഇറങ്ങി താഴെ നിലയില്‍ എത്തി ഉടനെ കരിമ്പൂച്ചകള്‍ തടഞ്ഞു നിര്‍ത്തി.
അവര്‍ പറഞ്ഞു സി.എം വരുന്നു.
അടിയന് തമ്പ്രാന്റെ എഴുന്നള്ളത്ത്
കഴിഞ്ഞു പുറത്തിറങ്ങി.
സ്വാതന്ത്ര്യം
സോഷിലിസം
മതേതരത്വം
നീണാള്‍ വാഴട്ടെ…
Post Your Comments