Latest NewsNewsIndia

ഒരു മരം സംരക്ഷിക്കാന്‍ ചെലവാക്കുന്നത് 12 ലക്ഷം രൂപ

ഒരു മരം സംരക്ഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വര്ഷം തോറും ചെലവാക്കുന്നത് 12 ലക്ഷം രൂപ.  മരത്തിന്റെ സംരക്ഷണത്തിനായ് മാത്രം നാല് പേരെ നിയമിച്ചിട്ടുണ്ട്. മരം നനക്കാനുള്ള വെള്ളത്തിനായി അടുത്ത് തന്നെ ജലസംഭരണിയും നിര്മിച്ചിട്ടുണ്ട്. മധ്യപ്രദേശ് കാര്‍ഷിക വകുപ്പിലെ ഒരു സസ്യ ശാസ്ത്രഞ്ജന്‍ എല്ലാ ആഴ്ചയും എത്തി മരത്തിന്റെ ആരോഗ്യം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൊണ്ടൊന്നും തീര്‍ന്നില്ല, മരത്തിന് ലഭിക്കുന്ന പരിഗണനകള്‍ വേറെയുമുണ്ട്.

മരത്തിന്റെ സുരക്ഷക്കായി നാല് ഗാര്‍ഡുകളെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
അഞ്ച് വര്ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രാജ പക്സെ നട്ടുപിടിപ്പിച്ച മരത്തെയാണ് വിഐപി പരിഗണന നല്‍കി പരിപാലിക്കുന്നത്. മധ്യപ്രദേശിലെ സാഞ്ചി ബുദ്ധ വിഹാരത്തിനടുത്തുള്ള സാല്‍മത് പുറിലാണ് ഈ വിഐപി മരമുള്ളത്. ബിസി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധന് ബോധോദയം ലഭിച്ച വൃക്ഷത്തിന്റെ ശാഖ ശ്രീലങ്കയിലേക്ക് കൊണ്ട് പോകുകയും അനുകരാധ പുരിയില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തുവെന്നാണ് ഈ മരത്തിനു പിന്നിലെ സങ്കല്പമെന്ന് സാഞ്ചിയിലെ മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

എന്നാല്‍ ഒരു മരത്തിന് ഇത്രയും പരിഗണന നല്‍കുന്നതിനെതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. കര്‍ഷക ആത്മഹത്യകള്‍ കൂടുന്ന മധ്യപ്രദേശില്‍ കര്‍ഷകരെ സഹായിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button