തലശ്ശേരി: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ വിതരണം ചെയ്‌ത കലണ്ടറുകൾ കണ്ട് അധ്യാപകരും വിദ്യാർത്ഥികളും ഒരു നിമിഷം ഒന്ന് ഞെട്ടി.ചരിത്ര പുരുഷന്മാരുടെ ചിത്രത്തിന് പകരം കലണ്ടറിൽ സ്ഥലം എം.എൽ.എ. എ.എൻ ഷംസീറിന്‍റെ ചിരിക്കുന്ന മുഖം. തിരഞ്ഞെടുപ്പ് കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കലണ്ടറിൽ എം.എൽ.എയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്.
എല്ലാ ക്ലാസ്സുകളിലും നിർബന്ധമായും കലണ്ടർ തൂക്കിയിരിക്കണമെന്നാണ് അധികൃതർ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. മറ്റു പ്രദേശങ്ങളിലെ സ്‌കൂളുകളിൽ ചരിത്ര പുരുഷൻമാരുടെയും ദേശിയ ദിനാചരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുമാണ് കലണ്ടറിൽ നൽകാറുള്ളത്.എന്നാൽ ഭരണ പക്ഷ എം.എൽ.എ സ്വന്തം ചിത്രം അച്ചടിച്ച കലണ്ടർ വിതരണം ചെയ്യുന്നതിലൂടെ കുട്ടികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ‘എല്ലാരും സ്‌കൂളിനൊപ്പം’ എന്ന തലക്കെട്ടോടൊപ്പം ‘നമ്മുടെ കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക്’ എന്ന ആഹ്വാനവും ചേർത്തിട്ടുണ്ട്. എം എൽ എയുടെ കുട്ടി അടച്ചുപൂട്ടൽ നേരിടുന്ന സ്വാശ്രയ സ്ഥാപനത്തിലാണ് പഠിക്കുന്നതെന്ന വാർത്ത വന്നത് കുറച്ച് നാളുകൾക്ക് മുൻപാണ്.
Post Your Comments