വാഷിംഗ്ടണ്‍: തിങ്കളാഴ്ചയാണ് കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഏഴുപേര്‍ മരിക്കുകയും 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ അപലപിച്ചു. ടെക്സസ്, ഫ്ളോറിഡ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നുവെന്നും മരിച്ചവരുടെ കുടുംബത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. ട്വീറ്ററിലൂടെയാണ് അംഗങ്ങള്‍ ആക്രമണത്തെ അപലപിച്ചത്.
Post Your Comments