പാട്ന : അഴിമതി ആരോപണം നേരിടുന്ന തേജസ്വി യാദവിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജനങ്ങളുടെ മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നും അല്ലാത്ത പക്ഷം രാജി വെച്ച് പുറത്ത് പോകണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. നിലവില്‍ തേജസ്വി യാദവ് രാജി വെക്കണമെന്നാവശ്യപ്പെട്ടിട്ടില്ലെങ്കിലും ഈ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ജെഡിയു നിലപാട്.
അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാര്‍ രാജി വെച്ച് പുറത്ത് പോകണമെന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ അറിയിച്ചിരുന്നു. ലാലുപ്രസാദ് യാദവിന്റെയും മകന് തേജസ്വി യാദവിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് നടന്ന സാഹചര്യത്തില്‍, തേജസ്വി യാദവ് രാജി വെക്കണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിതീഷ് കുമാര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
അതേ സമയം അഴിമതി ആരോപണത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയാണെന്നും ആരോപണത്തിന്റെ പേരില്‍ രാജി വെക്കില്ലെന്നും ലാലുപ്രസാദ് യാദവ് വ്യക്തമാക്കിയിരുന്നു
Post Your Comments