കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയും ദിലീപിെന്റ മാനേജര്‍ അപ്പുണ്ണിയും പ്രതികളായേക്കും. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. സംഭവം വഴിതിരിച്ചു വിടാന്‍ ദിലീപിനെ ഇരുവരും സഹായിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും പൊലീസിനെ അറിയിക്കാന്‍ ശ്രമിക്കാതെ മറച്ചു പിടിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തും. നേരത്തെ, നാദിര്‍ഷയെ പ്രതിയാക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പ്രതികളെ ഒതുക്കാന്‍ നാദിര്‍ഷയും അപ്പുണ്ണിയും ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, ദിലീപിന്‍റെ സഹോദരൻ അനൂപിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സൂചനകളുണ്ട്. കേസിലെ പ്രതി വിഷ്ണു ദിലീപിന്‍റെ വീട്ടിലെത്തി അനൂപിനെ കണ്ടിരുന്നു. സംഭവം ഒതുക്കി തീർക്കാൻ അനൂപും സഹായിച്ചോ എന്നാണ് പോലീസ് അന്വേഷിക്കുകയെന്നാണ് വിവരം. ഇതിനായി അനൂപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Post Your Comments