Latest NewsKeralaNews

മതപഠനത്തിന് പോകുന്നു എന്ന് കത്തെഴുതി യുവതി വീടുവിട്ടു: വീട്ടുകാരോടും മതം മാറാൻ യുവതിയുടെ ഉപദേശം

ഉദുമ: ഇസ്ലാം മതപഠനത്തിനായി പോകുന്നെന്ന് കത്തെഴുതിവെച്ച്‌ യുവതി വീടുവിട്ടു. ആശുപത്രിയില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് യുവതി ഇറങ്ങുകയായിരുന്നു. വളരെ കാലമായി യുവതി അച്ഛനമ്മമാരുടെ വിഗ്രഹാരാധനയെയും മറ്റും വിമർശിക്കുന്നുണ്ടായിരുന്നു. യുവതിയുടെ ഇളയ സഹോദരനും യുവതിയുടെ ഉപദേശത്തിന് വഴങ്ങുന്നെന്ന റിപ്പോർട്ട് ആണ് ഉള്ളത്. ഉദുമ കരിപ്പോടി കണിയമ്പാടി ആറാട്ടുകടവിലെ ഇരുപത്തിമൂന്നുകാരിയെയാണ് തിങ്കളാഴ്ച രാവിലെ കാണാതായത്.

അച്ചനമ്മമാരെയും ഇസ്ലാമിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള24 പേജോളം വരുന്ന ദീർഘമായൊരു കത്തും പോലീസ് കണ്ടെടുത്തു. ബിരുദാനന്തര ബിരുദമുള്ള യുവതിയാണ്. ഇവര്‍ക്കൊപ്പം മറ്റാരെയും കാണാതായതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ബേക്കല്‍ സി.ഐ. വി.കെ. വിശ്വംഭരന്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. യുവതിയുടെ പിതാവാണ് പരാതിനല്‍കിയത്. കത്തിന്റെ പകർപ്പ്:

shortlink

Related Articles

Post Your Comments

Related Articles


Back to top button