നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ മുതല്‍ തന്നെ ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. നീല ഷര്‍ട്ടിട്ട് പോലീസുകാരോടൊപ്പമുള്ള ഫോട്ടോ ആയിരുന്നു അത്. എന്നാല്‍ തികച്ചും തെറ്റായ രീതിയിലായിരുന്നു ആ സെല്‍ഫിയുടെ പ്രചാരണം. സെല്‍ഫിയിലുള്ള അതെ നിറമുള്ള ഷര്‍ട്ട് ധരിച്ച് ആലുവ സബ് ജയിലില്‍ ദിലീപ് എത്തിയതാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കാന്‍ കാരണമായത്. എന്നാല്‍ ഇതില്‍ തികച്ചും പുലിവാല് പിടിച്ചത് ആ ഫോട്ടോയിലുള്ള പോലീസുകാരാണ്.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലിക്കുട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ ഫോട്ടോയാണ് കസ്റ്റഡി സെല്‍ഫി എന്ന പേരില്‍ പ്രചരിച്ചത്. എന്നാല്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ എടുത്ത ഫോട്ടോയാണിത്. ഫോട്ടോയിലുള്ള സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ തന്നെയാണ് ഇതിന്റെ സത്യാവസ്ഥ വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഈ ഫോട്ടോയും, ദിലീപിന്റെ അറസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് അരുണ്‍ വിശദീകരിക്കുന്നു.
Post Your Comments