Latest NewsInternational

സൗദിയില്‍ നാല് തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി !

റിയാദ്: തീവ്രവാദക്കുറ്റം ചുമത്തി ജയിലിടച്ച നാല് തടവുകാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കാണ് വധശിക്ഷ നല്‍കിയത്. എന്നാല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ സൗദി പുറത്തു വിട്ടിട്ടില്ല. 2011ന് ശേഷം കിഴക്കന്‍ പ്രവിശ്യയില്‍ ക്വാതിഫില്‍ സുരക്ഷാ പരിശോധന സംഘത്തെയും തറുത് പോലീസ് സ്റ്റേഷനെയും ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ക്വാതിഫ് മേഖലയില്‍ പോലീസിനും സാധാരണക്കാര്‍ക്കും എതിരെ നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങള്‍ക്ക് പിന്നിലും അക്രമാസക്തരായ ഷിയാ യുവാക്കളാണ്.
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button