ബെയ്ജിങ്: ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തി ജിബൂട്ടിയില്‍ ചൈന പുതിയ നാവികതാവളം തുറന്നു. ഇതാദ്യമായാണ് ചെെന രാജ്യത്തിനു പുറത്ത് നാവികതാവളം തുറക്കുന്നത്. ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കെ മുനമ്പിലുള്ള ജിബൂട്ടിയിലാണ് ചെെന നാവികതാവളം ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ചെെനയുടെ തന്ത്രപ്രധാനമായ നീക്കമാണിത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളെയും അതിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യങ്ങളേയും കൂട്ടിയിണക്കി ഇന്ത്യയെ വളയാനുള്ള ചൈനയുടെ ‘സ്ട്രിങ് ഓഫ് പേള്‍സ്’ പദ്ധതിയുടെ ഭാഗമാണ് ജിബൂട്ടിയിലിലെ നാവിക താവളം എന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ചെെന തുറമുഖങ്ങള്‍ നിര്‍മിക്കുന്നത്.
ജിബൂട്ടിയിലേക്ക് ചെെനീസ് യുദ്ധക്കപ്പല്‍ പുറപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. യെമന്‍, സൊമാലിയ തീരങ്ങളില്‍ സമാധാന ദൗത്യവുമായാണ് കപ്പല്‍ പുറപ്പെട്ടതെന്നാണ് ചൈനയുടെ ഭാഷ്യം. കടല്‍കൊള്ളക്കാര്‍ കൂടുതലുള്ള ഈ മേഖലകളിൽ സുരക്ഷ ഒരുക്കാനാണ് ജിബൂട്ടിയിലെ താവളം പ്രവര്‍ത്തിക്കുകയെന്നാണ് ചൈനയുടെ നിലപാട്. ജിബൂട്ടിയില്‍ നേരത്തെ തന്നെ അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നാവിക താവളങ്ങള്‍ ഉണ്ട്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം നടക്കുന്ന തന്ത്രപ്രധാനമായ സൂയസ് കനാലിനോട് ചേര്‍ന്നാണ് ജിബൂട്ടി എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്.
Post Your Comments