Latest NewsIndiaNews

ഇന്ത്യയിലെ ജി.എസ്.ടി നിക്ഷേപകരെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് ചൈന പറയുന്നതിങ്ങനെ

ബെയ്ജിങ്: ഇന്ത്യയിലെ ജി.എസ്.ടി നിക്ഷേപകരെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് ചൈനീസ് പത്രത്തിന്റെ ലേഖനം. ഇന്ത്യ പുതിയ നികുതി പരിഷ്കാരങ്ങളിലൂടെ ലോക വിപണിയിൽ കൂടുതൽ ആകർഷകമാകുമെന്നു ചൈനീസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.

മാത്രമല്ല ഇന്ത്യ ജിഎസ്ടി അടക്കമുള്ള വൻ പരിഷ്കാരങ്ങൾ നടപ്പാക്കിയതോടെ ലോകത്തിന്റെ ഉൽപാദന കേന്ദ്രമെന്ന പേര് ചൈനയ്ക്ക് ഭാവിയിൽ നഷ്ടപ്പെട്ടേക്കുമെന്നാണ് ചൈനീസ് മാധ്യമം പറയുന്നത്. ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ചൈനയിൽ നിന്ന് ചെറിയ ചെലവിൽ കൂടുതൽ ഉൽപാദനം നടത്തുന്ന രാജ്യമെന്ന വിശേഷണം ഇന്ത്യയിലേക്കു മാറിയേക്കാം. ഇന്ത്യൻ സർക്കാർ വിപണിയെ ഏകീകരിക്കാനുള്ള തീവ്രമാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നും ലേഖനത്തിൽ പറയുന്നു. രാജ്യാന്തര നിക്ഷേപകർക്ക് ഇന്ത്യയോടുള്ള പ്രിയം കൂടാൻ ഈ പരിഷ്കരണങ്ങൾ കാരണമാകും.

കൂടാതെ ജി.എസ്.ടി മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾക്കു വലിയ ഉത്തേജനമാകുമെന്നും ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ദേശീയ വിപണിയുടെ അടിത്തറ ശക്തമാക്കാൻ ജി.എസ്.ടി മൂലം സാധിക്കും. ജിഎസ്ടിയോടെ ഇന്ത്യയുടെ ഉൽപാദന മത്സരക്ഷമത ഉയരും. 2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്, രാജ്യത്തെ ഒന്നിച്ചു നിർത്തി ലോകത്തിലെ ഏറ്റവും വലിയ ഉൽപാദന കേന്ദ്രമാക്കി മാറാനുള്ള ലക്ഷ്യവുമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button