Latest NewsKeralaNews

ഭിക്ഷാടകരുടെ കൂട്ടത്തില്‍ പ്ര​മു​ഖ സി​നി​മ ന​ടി​യു​ടെ അ​മ്മാ​വനും : ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

ത​ല​ശ്ശേ​രി: ജി​ല്ല​യി​ലെ ഒ​രു ഭി​ക്ഷാ​ട​ക​ൻ മാ​സം തോ​റും പ​ണ​മ​യ​ക്കു​ന്ന​ത്​ മ​ലേ​ഷ്യ​യി​ലേ​ക്ക്. ഒ​രു സ്​​ത്രീ വൈ​കീ​ട്ട്​ പ​ണം ഏ​ൽ​പി​ക്കു​ന്ന​ത്​ ജ്വ​ല്ല​റി​യി​ൽ. നാ​ട്ടി​ലേ​ക്ക്​ മാ​സം 30,000 രൂ​പ​വ​രെ അ​യ​ക്കു​ന്ന മ​റ്റൊ​രു സ്​​ത്രീ​യു​മു​ണ്ട്. ഭാ​ണ്ഡ​ക്കെ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്​ മൂ​ന്ന്​ എ.​ടി.​എം കാ​ർ​ഡു​ക​ളും പാ​ൻ​കാ​ർ​ഡും. ത​ല​ശ്ശേ​രി ന​ഗ​ര​ത്തി​ൽ അ​ഗ​തി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും പാ​ർ​പ്പി​ട​വും ഒ​രു​ക്കി വി​ശ​പ്പ്​​ര​ഹി​ത, ഭി​ക്ഷാ​ട​ന മു​ക്​​ത​ന​ഗ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ‘അ​ത്താ​ഴ​ക്കൂ​ട്ടം’ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഇൗ ​ക​ണ്ടെ​ത്ത​ലു​ക​ൾ.

മ​ലേ​ഷ്യ​യി​ൽ എം.​ബി.​എ​ക്ക്​ പ​ഠി​ക്കു​ന്ന മ​ക​നു വേ​ണ്ടി​യാ​ണ്​ ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​ര​നാ​യ ഭി​ക്ഷാ​ട​ക​ൻ മാ​സം​തോ​റും തു​ക അ​യ​ക്കു​ന്ന​ത്. ര​ണ്ടു കാ​ലു​ക​ളു​മി​ല്ലാ​ത്ത ഇ​യാ​ളു​ടെ​ ദി​വ​സ വ​രു​മാ​നം 1500 മു​ത​ൽ 1800 വ​രെ രൂ​പ​യാ​ണെ​ന്നും നടത്തിയ പഠനത്തില്‍ പറയുന്നു. ര​ണ്ടു​മാ​സം മു​മ്പ്​ മ​ഞ്ഞോ​ടി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന ഒ​രാ​ളെ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​​ത്രി​യി​ൽ ‘അ​ത്താ​ഴ​ക്കൂ​ട്ടം’ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു. ഇൗ ​കു​ട്ടി​യെ​ ര​ക്ഷ​പ്പെ​ടു​ത്തി ‘അ​ത്താ​ഴ​ക്കൂ​ട്ടം’ സം​ര​ക്ഷ​ണം ന​ൽ​കി. മാ​സം 30,000 രൂ​പ നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കു​ന്ന സ്​​ത്രീ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പോ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​യാ​ളി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ്​ കേ​ര​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ സി​നി​മ ന​ടി​യു​ടെ അ​മ്മാ​വ​നാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്.

വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​യാ​ൾ. മൂ​ന്നാ​ഴ്​​ച മു​മ്പ്​ ഭ​ക്ഷ​ണം കി​ട്ടാ​തെ ത​ല​ശ്ശേ​രി പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ അ​വ​ശ​നാ​യി കി​ട​ന്ന ഒ​രു കു​ട്ടി​യെ ജ​യ്​​പൂ​രി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു. കു​ട്ടി​യു​ടെ അ​മ്മ ജ​യ്​​പൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത്​ ഭി​ക്ഷ​യെ​ടു​ത്താ​ണ്​ ജീ​വി​ക്കു​ന്ന​ത്. കു​ട്ടി​യെ അ​മ്മ​യി​ൽ​നി​ന്ന്​ പ​ണം കൊ​ടു​ത്ത്​ വാ​ങ്ങി​യ സം​ഘ​മാ​ണ്​ ത​ല​ശ്ശേ​രി​യി​ലെ​ത്തി​ച്ച്​ ഭി​ക്ഷാ​ട​ന​ത്തി​ന്​ നി​യോ​ഗി​ച്ച​ത്. ഉ​ച്ച​വ​രെ ഭി​ക്ഷ​യെ​ടു​ക്ക​ലും അ​തി​നു​ശേ​ഷം ബ​ലൂ​ൺ വി​ൽ​പ​ന​യു​മാ​ണ്​ കു​ട്ടി​യെ​ക്കൊ​ണ്ട്​ ചെ​യ്യി​ക്കു​ന്ന​ത്. ഇൗ ​തു​ക നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​ദ്ര​വം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ അ​വ​ർ പ​റ​ഞ്ഞ​ത്. മൂ​ന്നു വ​ർ​ഷം മു​മ്പ്​ ത​ല​ശ്ശേ​രി ന​ഗ​ര​ത്തി​ൽ 63 ഭി​ക്ഷാ​ട​ക​രെ​യാ​ണ്​ ‘അ​ത്താ​ഴ​ക്കൂ​ട്ടം’ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 12 പേ​രെ പ​ല​യി​ട​ത്താ​യി പു​ന​ര​ധി​വ​സി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button