കൊച്ചി: മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നമ്മുടെ സ്വന്തം പാത്തുമ്മ സുരഭി വിവാഹമോചിതയായി. ഗുരുവായൂരിലെ ബിസ്സിനസ്സുകാരനായിരുന്നു സുരഭിയുടെ ഭര്‍ത്താവ്.
ഭര്‍ത്താവ് വിപിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഭാര്യ സുരഭിയോടൊപ്പമുള്ള അവസാന സെല്‍ഫി എന്ന് പറഞ്ഞാണ് ഫേസ്ബുക്കിലൂടെ വിപിന്‍ ഇക്കാര്യം അറിയിച്ചത്. ഇനി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിന്റെ പ്രൊഫൈലില്‍ ചിത്രം മാറ്റിയാണ് പോസ്റ്റ്. M80 മൂസ എന്ന സീരിയയിലൂടെയാണ് സുരഭി നമ്മുടെ സ്വന്തം പാത്തുമ്മയായത്. അന്ന് സുരഭി ചെറിയൊരു കോമഡി താരം മാത്രമായിരുന്നു.
പിന്നീട് സുരഭിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. സ്റ്റേജ് ഷോകളിലൂടെ കുടുകുടാ ചിരിപ്പിച്ച സുരഭിയുടെ വിവാഹജീവിതം അത്ര സുഖകരമല്ലായിരുന്നു. മിന്നാമിനുങ്ങ് എന്ന സിനിമക്കുവേണ്ടിയായിരുന്നു സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം തേടിയെത്തിയത്.
Post Your Comments