കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെയും പോലീസ് ചോദ്യം ചെയ്യും. എന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു മുകേഷ് വ്യക്തമാക്കി.ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.
അതേസമയം അമ്മ ഷോ സമയത്ത് മുകേഷിന്റെ ഡ്രൈവറായിട്ട് സുനി എത്തിയിരുന്നു. സുനിയുമായി ദിലീപ് അടുക്കുന്നതും ഗൂഢാലോചന പദ്ധതി തയ്യാറാക്കിയതും ഈ കാലത്താണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്‍റെ ഡ്രൈവറായിരുന്നുവെന്നും സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ മുകേഷിനെതിരെ സിപിഎമ്മിൽ കടുത്ത അതൃപ്തിയുണ്ട്.
ദിലീപിനെ സംരക്ഷിക്കാന്‍ മുകേഷ് ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇന്നലെ കോഴിക്കോട്ടായിരുന്ന മുകേഷിനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി മാധ്യമങ്ങളോടു വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.കേസില്‍ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി സൂചനയുമുണ്ട്. ദിലീപും മുകേഷുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
റേപ്പ് ക്വട്ടേഷിനിലെ ഒന്നാംപ്രതി സുനില്‍ കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയത്താണ് ദിലീപുമായി ഗൂഢാലോചന ആരംഭിക്കുന്നത്. ഇത് ചോദ്യം ചെയ്യലില്‍ ദിലീപും സമ്മതിച്ചിട്ടുണ്ട്. നടിക്കെതിരെ ആക്രമണം നടന്ന ദിവസങ്ങളില്‍ ദിലീപും മുകേഷും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചുവെന്നാണ് സൂചന.കുറ്റകൃത്യം നടന്നുവെന്ന് പറയുന്ന കാലയളവില്‍ ദിലീപുമായും മുകേഷുമായും നടന്ന ഫോണ്‍ കോളാണ് മുകേഷിന് വിനയാകുകയെന്നാണ് സൂചനകള്‍.
Post Your Comments