
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ പിടിലായ നടന്‍ ദിലീപിനു കുരുക്ക് മുറുകുന്നു. നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിലും ഭൂമിയിടപാടുകളിലും അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനം. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ ദിലീപിന് ഭൂമിയുണ്ട്. പോലീസ് ദിലീപുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ എല്ലാ വിവരങ്ങളും നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
ദിലീപ് നിര്‍മിച്ച സിനിമകള്‍, ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു.
ദിലീപിനു പല സ്ഥലങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമിയാണുള്ളത്. പലതും വാങ്ങിയത് ബിനാമി പേരുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നെടുമ്പാശേരി, ആലുവ, കുമരകം, മൂന്നാര്‍ മേഖലകളിലും ഏക്കര്‍ കണക്കിന് ഭൂമി ദിലീപ് വാങ്ങിയിട്ടുണ്ട്. ദിലീപിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
ആക്രമണത്തിനു ഇരയായ നടിയോടുള്ള വൈരാഗ്യത്തിന് ഭൂമി ഇടപാടും കാരണമായെന്ന് സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാനാണ് പോലീസ് തീരുമാനം. ദിലീപും നടിയും മുൻ ഭാര്യയുമായ മഞ്ജു വാര്യരും നടിയും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
Post Your Comments