Latest NewsKeralaNewsCrime

ദിലീപ് വീണ്ടും തൊടുപുഴയിലെ ‘ജോർജേട്ടൻസ് പൂരം’ ഷൂട്ടിങ് ലൊക്കേഷനിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടൻ ദിലീപ് വീണ്ടും തൊടുപുഴയിലെ ‘ജോർജേട്ടൻസ് പൂരം’ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. ഇത്തവണ വന്നത് അഭിനയിക്കാനല്ല. മറിച്ച് പോലീസ് തെളിവെടുപ്പിനു കൊണ്ടു വന്നതാണ്. കസ്റ്റഡിയിൽ ലഭിച്ചതിനു പിന്നാലെ അധികം വെെകാതെ തന്നെ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. ‘ജോർജേട്ടൻസ് പൂരം’ ഷൂട്ടിങിങ് ലൊക്കേഷനായ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള സ്ഥലത്താണ് പോലീസ് ദിലീപുമായി എത്തിയത്. ഇവിടെയാണ് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഷൂട്ടിങ്ങിനിടെ ഇക്കഴിഞ്ഞ നവംബർ 14ന് സുനിയും ദിലീപും കണ്ടിരുന്നെന്നാണ് കണ്ടെത്തൽ.

ദിലീപും സുനിയും പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കൂടികാഴ്ച്ച നടത്തി. 2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെയുള്ള സമയത്തായിരുന്നു ഇത്. ഇവിടെയാണ് ആദ്യമായി കുറ്റകൃത്യത്തിനുള്ള ഗൂഢാലോചന നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ്’ ജംക്‌ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിലും ഇവർ ഗൂഢാലോചന നടത്തി. ഇവിടങ്ങളിലെല്ലാം ദിലീപുമൊത്ത് പോലീസ് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button