![beauty](/wp-content/uploads/2017/05/beauty.jpg)
കഞ്ഞി വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ് എന്ന് എല്ലാവർക്കും അറിയാം. വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം . കഞ്ഞിവെള്ളം നമുക്ക് നല്ല ഊര്‍ജ്ജം നല്‍കുന്നു രാവിലെ വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ നല്ല ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ശരീരത്തിന്റെ താപനില ക്രമപ്പെടുത്തി നിര്‍ത്തുന്നതിനു നല്ലൊരു വഴിയാണ് കഞ്ഞി വെള്ളം കുടിക്കുന്നത്. പലപ്പോഴും ക്ഷീണം കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റമൂലിയാണ് കഞ്ഞി വെള്ളം എന്ന കാര്യത്തില്‍ സംശയമില്ല. മലബന്ധം ഉള്ളവര്‍ സ്ഥിരമായി കഞ്ഞിവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്.
ആമാശയത്തിലും കുടലിനും ഉണ്ടാകുന്ന വീക്കം തടയുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകുന്നതിലൂടെ ചര്‍മ്മം മൃദുലമാകുന്നു. തലമുടിയുടെ ആരോഗ്യവും, തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുക. ടോണിക്കിന് പകരമായി കഞ്ഞിവെള്ളം കുടിക്കുക. മുഖത്തെ അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് നിത്യവും മുഖം കഴുകുക. തലയില്‍ താരന്‍ ഉള്ളവര്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകിയാല്‍ താരന്‍ പോകും.
Post Your Comments