Latest NewsKeralaNewsLife StyleHealth & FitnessSpecials

ഷിഗല്ലെയെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാം

മഴ കനത്തതോടെ സംസ്ഥാനത്ത് ഷിഗല്ലെ വയറിളക്കം വ്യാപകമാവുകയാണ്. ഷിഗല്ലെ ബാക്ടീരിയ പടര്‍ത്തുന്ന അപകടകാരിയായ വയറിളക്കമാണ് ഷിഗല്ലെ വയറിളക്കം. മലിന ജലത്തിലൂടെയും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയും പഴകിയ ഭക്ഷണം കഴിക്കുന്നതിലൂടെയുമാണ് ഷിഗല്ലെ ബാക്ടീരിയ നമ്മുടെ ശരീരത്തിലെത്തുന്നത്. മലിന ജലത്തിലൂടെ ശരീരത്തിനകത്ത് കടക്കുന്ന ബാക്ടീരിയ കുടലിന്റെ ആവരണവും ഭിത്തിയും തിന്നുകയും അതിന്റെ ഫലമായി മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വരികയും ചെയ്യുന്നു.

ശക്തമായ വയറിളക്കം, പനി, ചര്‍ദ്ദി, ശ്വാസതടസ്സം, അപസ്മാരം എന്നിവയാണ് ഷിഗല്ലെ വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികളിലാണ് ഈ രോഗം കൂടുതലായും കാണുന്നത്. സാധാരണ വയറിളക്കമെന്നു കരുതി ചികിത്സ വൈകുന്നതാണ് അസുഖം കൂടാന്‍ ഇടയാക്കുന്നത്. കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുകയും മരണത്തിനു ഇടയാക്കുകയും ചെയ്യും. രോഗം ബാധിച്ച ഉടനെ തന്നെ വിദഗ്ധ ചികിത്സ നല്കുക എന്നതാണ് പ്രധാന പരിഹാരം. വിദഗ്ധ ചികിത്സ ലഭിക്കാത്തത് കാരണം തിരുവനന്തപുരത്തും കോഴിക്കോടും നിരവധി പേര്‍ ഷിഗല്ലെ വയറിളക്കം കാരണം മരിച്ചിരുന്നു.

രോഗം വരാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
2. ഭക്ഷണത്തിന് മുന്പ് നിര്‍ബന്ധമായും കൈ കഴുകുക.
3. പൂര്ണമായും വേവിച്ച ഭക്ഷണം കഴിക്കുക.
4. പഴകിയതും തണുത്തതുമായ ഭക്ഷണം ഒഴിവാക്കുക.
5. പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവര്‍ വൃത്തിയായി പാകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നതെന്നു ഉറപ്പു വരുത്തുക.
6. ഈച്ചയും മറ്റു പ്രാണികളും ഭക്ഷണത്തില്‍ കലരാതിരിക്കാന്‍ ഭക്ഷണ സാധനങ്ങള്‍ എപ്പോഴും അടച്ചു വെക്കുക.
7. കുട്ടികളുടെ നഖം കൃത്യമായി വെട്ടികൊടുക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
8. ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ കൈ കഴുകുന്നുണ്ടെന്നു ഉറപ്പു വരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button