നാഗ്പൂര്‍: ഫേസ്ബുക്ക് ലൈവ് വിഡിയോ എടുക്കുന്നതിനിടെ ബോട്ട് മുങ്ങി ഏഴ് യുവാക്കളെ കാണാതായി. നാഗ്പൂരിലെ വേന ഡാമിലാണ് അപകടം നടന്നത്. ലൈവ് വീഡിയോ എടുക്കുമ്പോൾ എല്ലാവരും ബോട്ടിന്റെ ഒരുവശത്തേക്ക് നിന്നതാണ് അപകടമുണ്ടാകാൻ കാരണം എന്നാണു റിപ്പോർട്ട്. ബോട്ടില്‍ വെച്ച് സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്.
ഞായറാഴ്ച വൈകിട്ട് ഡാമില്‍ ബോട്ട് യാത്രക്കെത്തിയ ഒൻപതു യുവാക്കളാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. 2 ബോട്ടു ജീവനക്കാരെയും ഒരു വിദ്യാർത്ഥിയെയും രക്ഷപെടുത്തി.
യുവാക്കള്‍ ഒരുമിച്ച് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ബോട്ട് മറിയുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ പ്രദേശവാസി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൂന്നുപേരെ രക്ഷിക്കുകയായിരുന്നു. ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്
Post Your Comments