കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട പോലീസ് പിടിലായ ദിലീപ് നായകനായ ഏറ്റവും പുതിയ ചിത്രമായ രാമലീല 21നു റിലീസ് ചെയും. കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒരുതരത്തിലും സിനിമയെ ബാധിക്കില്ലെന്നു നിർമാതാവ് ടോമിച്ചൻ മുളകുപാടം അറിയിച്ചു. സിനിമ ഒരു വ്യക്തിയുടേതു മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലിമുരുകനുശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന രാമലീല 14 കോടി ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖമായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം നിർവഹിച്ചത്.
Post Your Comments