കോട്ടയം: പകർച്ചപ്പനി പടർന്നു പിടിക്കുന്നതിനെ തുടർന്ന് കേരളത്തിലെ പഴക്കച്ചവട വിപണി ഉണർന്നു. ഇതിൽ താരമായി നിൽക്കുന്നത് നമ്മുടെ സ്വന്തം പപ്പായ ആണ്. രക്തത്തിലെ പ്ലേറ്റ് ലൈറ്റിന്‍റെ എണ്ണം കൂടാനായി പപ്പായ കഴിക്കുന്നത് നല്ലതാണെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരമാണ് പപ്പായയുടെ ആവശ്യക്കാരുടെ എണ്ണം വർധിപ്പിച്ചത്. ഇതോടെ പപ്പായയുടെ വില കുതിച്ചു കയറി. മുൻപ് 20 മുതൽ 30 വരെ ഉണ്ടായിരുന്ന പപ്പായയുടെ വില മിക്കയിടത്തും 50 മുതൽ 60 രൂപ വരെയാണ്. ബെംഗളൂരുവില്‍നിന്നാണ് പപ്പായ കേരളത്തിലെ വിപണിയിലെത്തിക്കുന്നത്.
പപ്പായ കഴിഞ്ഞാല്‍ മാതളത്തിനാണ് ആവശ്യക്കാരുള്ളത്. വിളവുകൂടിയതും വില കുറഞ്ഞതുമാണ് മാതളത്തിന്‍റെ ആവശ്യക്കാര്‍ വര്‍ധിച്ചതിന് പ്രധാന കാരണം. 150 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന മാതളം 80 മുതല്‍ 100 രൂപയ്ക്കുവരെയാണ് വില്‍ക്കുന്നത്.
ഇക്കുറി വിലത്തകര്‍ച്ച ഉണ്ടായത് റംബൂട്ടാനാണ്. വില കുറഞ്ഞങ്കിലും അവശ്യക്കാരില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സീസണ്‍ ആയതിനാല്‍ റംബൂട്ടാന്‍ കൂടതുലുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 280 രൂപവരെ വിലയുണ്ടായിരുന്ന റംബൂട്ടാന്‍ ഇക്കുറി 100 മുതല്‍ 120 രൂപ വരെയായി ചുരുങ്ങി. വിദേശിയായ റംബൂട്ടാന്‍ നാട്ടില്‍ കർഷകർ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് റംബൂട്ടാന്‍റെ വില ഇടിഞ്ഞത്. 50 മുതൽ 80 രൂപ വരെയാണ് കർഷർക്ക് ലഭിക്കുന്നത്. മഴ ആരംഭിച്ചതോടെ റംബൂട്ടാന്‍റെ തോടിനുള്ളിൽ വെള്ളം ഇറങ്ങി ചീയുന്നതും വിലയിടിയാൻ കാരണമായിട്ടുണ്ട്.
Post Your Comments