കൊല്‍ക്കത്ത : മദര്‍ തെരേസ എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നതു രണ്ടു കാര്യങ്ങളാണ് – ചുളിവുവീണ നിഷ്‌കളങ്ക മുഖവും നീലക്കരയുള്ള വെള്ള സാരിയും. ഇതില്‍ നീലക്കര സാരി ഇനി ബൗദ്ധിക സ്വത്തവകാശ പരിധിയില്‍. ഈ സാരിക്കു കേന്ദ്രസര്‍ക്കാര്‍ ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷന്‍ അനുവദിച്ചു.
വിശുദ്ധ മദര്‍ തെരേസയുടെ സന്യാസസമൂഹമായ ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ബൗദ്ധിക സ്വത്തായിരിക്കും ഈ സാരി ഡിസൈന്‍.
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച 2016 സെപ്റ്റംബര്‍ നാലിനു സാരി ബൗദ്ധികസ്വത്തായി കേന്ദ്രസര്‍ക്കാരിന്റെ ട്രേഡ് മാര്‍ക്ക്‌സ് റജിസ്ട്രി അംഗീകരിച്ചിരുന്നു. ഇപ്പോള്‍ ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷന്‍ അനുവദിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായി. വര്‍ഷം തോറും നാലായിരം നീലക്കര സാരികള്‍ തയാറാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ക്കു നല്‍കുന്നുണ്ട്.
Post Your Comments