ദുബായ് :, ഐസ്‌ക്രീമിലെ വമ്പന്‍മാരായ ബാസ്‌കിന്‍ റോബിന്‍സിനെ കുറിച്ച് ദുബായില്‍ പരക്കുന്ന വാര്‍ത്തയെ കുറിച്ച് ദുബായ് ആരോഗ്യമന്ത്രാലയം പ്രതികരിയ്ക്കുന്നു.
ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീമില്‍ പൂപ്പല്‍ കണ്ടെത്തിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ദുബായ് പൗരന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സഹിതം വാര്‍ത്തയിട്ടത്
ദുബായിലെ ഉയര്‍ന്ന ചൂടിനെ ഐസ്‌ക്രീമിന് പ്രതിരോധിയ്ക്കാക്കാനാകുന്നില്ല എന്നാണ് ഇയാള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരെ ദുബായ് ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നു. വളരെയധികം കര്‍ശന പരിശോധനകളുടെയും നിബന്ധനകളോടെയുമാണ് ദുബായില്‍ ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ എത്തുന്നതെന്നും ഈ വീഡിയോ ദുബായിലോ യു.എ.ഇയിലോ വെച്ച് ചിത്രീകരിച്ചതല്ലെന്നും മറ്റേതോ ഗള്‍ഫ് രാജ്യത്തുള്ളതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാത്രമല്ല ബാസ്‌കിന്‍ റോബിന്‍സിനെ കുറിച്ച് ആശങ്ക വേണ്ടെന്നും ദുബായ് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.
Post Your Comments