Latest NewsNewsIndiaInternational

നയതന്ത്രപ്രശ്​നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കെ രാഹുല്‍ ഗാന്ധി ചൈനീസ്​ അംബാസിഡറെ സന്ദർശിച്ചെന്ന് വാർത്ത

ന്യൂഡല്‍ഹി: അതിര്‍ത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട്​ ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്​നങ്ങള്‍ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ചൈനീസ് അംബാസഡറെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചതായി ചൈന അവകാശപ്പെടുന്നു. എന്നാൽ ഇത് നിഷേധിച്ചു കോൺഗ്രസ് രംഗത്തെത്തി.നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച്‌​ സംസാരിക്കുന്നതിനാണ്​ രാഹുല്‍ ഗാന്ധി ചൈനീസ്​ അംബാസിഡര്‍ ലുവോ ഷവോഹിയുമായി കൂടിക്കാഴ്​ച നടത്തിയത്.​​

ചൈനീസ്​ എംബസി ഇതുറപ്പിച്ചു പറയുമ്പോൾ ഇൗ വിവരം കോണ്‍ഗ്രസ്​ നിഷേധിച്ചു. ജൂലൈ എട്ടിനായിരുന്നു ചൈനീസ്​ അംബാസിഡറുമായുള്ള കൂടിക്കാഴ്​ചയെന്ന് ചൈനീസ്​ എംബസി അറിയിച്ചു.മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ്‌ അവരുടെ വെബ്‌ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.എന്നാല്‍ വിദേശകാര്യമന്ത്രാലയത്തിനും വാര്‍ത്താവിനിമയ മന്ത്രാലയത്തിനും വേണ്ടി തയാറാക്കിയ വാര്‍ത്തയാണ്​ ഇതെന്ന് കോൺഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button