ന്യൂ യോർക്ക് ; ആണവായുധ നിരോധന ഉടമ്പടി സുപ്രധാന നിലപാടുമായി ഇന്ത്യ. യു എന്നിൽ ആണവായുധങ്ങൾ നിരോധിക്കാനുള്ള ആഗോള ഉടമ്പടി 122 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ അടക്കമുള്ള ആണവശക്തി രാജ്യങ്ങൾ ഇത് സംബന്ധിച്ച ചർച്ചയെ എതിർത്തു. കഴിഞ്ഞദിവസം വോട്ടിനിട്ട ഉടമ്പടിയെ നെതർലൻഡ്സ് എതിർത്തപ്പോൾ സിംഗപ്പൂർ വോട്ടു ചെയ്യാതെ നിഷ്പക്ഷത പാലിച്ചു.
20 വർഷമായി ആണവായുധങ്ങൾ നിരോധിക്കാൻ ഒരു രാജ്യാന്തര ഉടമ്പടിയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സാഹചര്യത്തിലാണ് ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളായ ഇന്ത്യ, യുഎസ്, പാക്കിസ്ഥാൻ, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഉത്തരകൊറിയ ഇസ്രയേൽ എന്നീ രാജ്യങ്ങൾ ചർച്ച ബഹിഷ്കരിച്ചത്. യുഎൻ പൊതുസഭയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതു സംബന്ധിച്ച് നടന്ന വോട്ടെടുപ്പിലും ഇന്ത്യ വിട്ടു നിന്നു. കൂടാതെ ആണവായുധ നിരോധനം സംബന്ധിച്ച സ്വതന്ത്ര ചർച്ചയും ഇക്കഴിഞ്ഞ മാർച്ചിൽ ഐക്യരാഷ്ട്രസംഘടനയിൽ നടന്നിരുന്നു.
“ആണവായുധങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാൻ കഴിയുന്നതാണെന്ന് പറയപ്പെടുന്ന കരാറിൽ വിശ്വസനീയതയില്ലെന്ന നിലപാടിലാണ് ഇന്ത്യ. ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിന് രാജ്യാന്തര പരിശോധന അത്യാവശ്യമാണെന്നും അതിനുള്ള നടപടിക്രമങ്ങൾ നിലവിലുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു
Post Your Comments