അജ്‌മാൻ ; യുഎഇയിലെ അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നവർ സൂക്ഷിക്കുക.സീബ്രാലൈനിലൂടെയല്ല നിങ്ങൾ റോഡ് മുറിച്ച് കടക്കുന്നതല്ലെങ്കിൽ കനത്ത പിഴയായിരിക്കും പോലീസിൽ നിന്നും നിങ്ങൾക്ക് ലഭിക്കുക. ഇത്തരത്തിൽ അജ്മാന്‍ ടൗണിലെ പ്രധാന പാതകളിൽ നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെയല്ലാതെ കടന്നവര്‍ക്ക് കഴിഞ്ഞ ദിവസം പിഴ ലഭിച്ചിരുന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നു.
ജനത്തിരക്കേറിയ ഈ പ്രദേശങ്ങളിൽ നിരവധി അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന്‍ പൊലീസ് ഈ പാതകളില്‍ കമ്പി വേലികള്‍ കൊണ്ട് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു. എന്നാൽ പല പഴുതുകള്‍ ഉപയോഗിച്ച് റോഡു മുറിച്ചുകടക്കാന്‍ ശ്രമിച്ചവർക്ക് 400 ദിര്‍ഹത്തോളമാണ് പിഴ ലഭിച്ചത്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ മാസം വരെ 200 ദിര്‍ഹം പിഴയാണ് ഈടാക്കിയതെങ്കില്‍ ഈ മാസം മുതൽ അത് ഇരട്ടിയാക്കി.
അലക്ഷ്യമായി റോഡ് മുറിച്ച് കടന്നത് വഴി ഈ മേഖലയില്‍ നിരവധി പേര്‍ക്ക് അപകടം സംഭവിച്ചിരുന്നു. പൊലീസ് നിരവധി തവണ അപകടങ്ങളെകുറിച്ച് മുന്നറിയിപ്പും നല്‍കിയിട്ടും ആരും ചെവിക്കൊള്ളാത്തതിനെ തുടർന്നാണ് പിഴ ഇരട്ടിയാക്കിയതെന്നാണ് സൂചന. അജ്മാന്‍ നഗരത്തിന്‍റെ തിരക്ക് കൂടിയ മേഖലകളിലെ പാതകളിലായിരിക്കും ഇത്തരക്കാരെ പിടികൂടാൻ പോലീസ് ഒളിഞ്ഞിരിക്കുക.
Post Your Comments