ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ വിപണനം നടക്കുന്നത് ചോക്ലേറ്റിനാണെന്നു സർവേ.ഓൺലൈൻ സ്ഥാപനമായ സ്വിഗി നടത്തിയ പഠനമാണ് ഇന്ത്യക്കാരുടെ ചോക്ലേറ്റ് പ്രേമം കണ്ടെത്തിയത്. ഓൺലൈൻ സാധനങ്ങൾ ഓർഡർ ചെയ്യുന്ന 25 % സ്ത്രീകളും ഓർഡർ ചെയ്യുന്നത് ചോക്ലേറ്റ് ആണ്.
മുംബൈ, ബംഗളുരു, ഹൈദരാബാദ് നഗരങ്ങളിൽ ഉള്ളവരാണ് കൂടുതലായി ഓൺലൈനിൽ ചോക്ലേറ്റുകൾ വാങ്ങിക്കൂട്ടുന്നത്.18 -24 വയസ്സുള്ളവരാണ് ഓൺലൈൻ ചോക്ലേറ്റ് പ്രിയർ.രാത്രി 11 മണിക്ക് ശേഷമാണ് ഓൺലൈൻ ചോക്ലേറ്റ് ഓർഡർ പൊടിപൊടിക്കുന്നത്.ഡെത്ത് ബൈ ചോക്ലേറ്റ്, മിൽക്ക് ഷേക്, ചോക്ലേറ്റ് ബ്രൗണി തുടങ്ങിയവക്ക് ആരാധകർ ഏറെയാണ്.
Post Your Comments