ബ്രസീൽ: കായികപ്രേമികളെ സന്തോഷിപ്പിക്കുന്ന വാർത്തയുമായി ബ്രസീൽ ഫുട്ബോൾ. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായിരുന്ന റൊണാള്‍ഡോയുടെ മകനും ബ്രസീലിനായി മഞ്ഞക്കുപ്പായം അണിയുന്നു. റൊണാള്‍ഡോയുടെ മൂത്ത മകന്‍ റൊണാള്‍ഡ് നാസാരിയൊ ഡി ലിമയാണ് പിതാവിന്റെ പിൻഗാമിയായി കളത്തിൽ ഇറങ്ങുന്നത്. ബ്രസീല്‍ അണ്ടര്‍ 18 ടീമിലാണ് റൊണാള്‍ഡൊ ജൂനിയര്‍ സ്ഥാനം നേടിയത്.
പിതാവിനു ചേർന്ന പിൻഗാമിയാകാൻ ഒരുങ്ങുന്ന റൊണാള്‍ഡൊ ജൂനിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളിലേക്കുള്ളവരുന്ന വാർത്ത ലോകത്തെ അറിയിച്ചത് റൊണാള്‍ഡോയാണ്.
ജറൂസലേമില്‍ നടക്കുന്ന മക്കാബിയ ഗെയിംസില്‍ പങ്കെടുക്കുന്ന ബ്രസീല്‍ ടീമിലാണ് റൊണാൾഡ് സ്ഥാനം നേടിയത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കായികോത്സവമാണ് മക്കാബിയ ഗെയിംസ്. 85 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം താരങ്ങള്‍ കായികമാമങ്കത്തില്‍ പങ്കെടുക്കും.
1999ല്‍ റൊണാള്‍ഡൊ ജൂനിയര്‍ ജനിക്കുമ്പോൾ പിതാവ് ഫുട്ബോൾ ഇതിഹാസമായ റൊണാള്‍ഡോ ഇന്റര്‍മിലാന് വേണ്ടി കളത്തിൽ മിന്നും പ്രകടനം നടത്തുന്ന കാലമായിരുന്നു. റൊണാള്‍ഡൊ ജൂനിയറിനു പിതാവിന്റെ പെെതൃകം മാത്രമല്ല കളത്തിൽ തുണയാകുക. ബ്രസീല്‍ ദേശീയ ടീമില്‍ അംഗമായിരുന്ന അമ്മ മിലേന ഡൊമിന്‍ഗ്യുസിന്റെ പെെതൃകം കൂടിയാണ്.
ബ്രസീലിനായി 118 മത്സരങ്ങളാണ് റൊണാള്‍ഡിന്റെ അച്ഛനും അമ്മയും കൂടി കളിച്ചത്. ക്ലബ്ബ് തലത്തില്‍ 775 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
Post Your Comments