കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനിയെ ചോദ്യംചെയ്യലിനായി പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി തീരാനിരിക്കെയാണ് പോലീസ് നീക്കം. അതിരാവിലെ രഹസ്യമായാണ് പോലീസ് സുനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. മാധ്യമങ്ങളുടെ കണ്ണിൽപെടാതെയാണ് സുനിയെ പോലീസ് ചോദ്യംചെയ്യലിനായി കൊണ്ടുപോയത്. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലാണ് സുനിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കാക്കനാട് ജയിലിൽ കഴിയുമ്പോഴാണു പൾസർ സുനി മൊബൈൽ ഫോൺ ഉപയോഗിച്ചത്. സുനിയെന്ന സുനിൽകുമാർ നടനും സംവിധായകനുമായ നാദിർഷയെയും നടൻ ദിലീപിന്റെ മാനേജരെയും വിളിച്ചിരുന്നു. കേസിൽ ഇവർക്ക് എതിരെ മൊഴി നൽകുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ദിലീപ് പോലീസിനു പരാതി നൽകി. പിന്നീട് പ്രതി നൽകിയ മൊഴി ദിലീപിനും നാദിർഷയ്ക്കും എതിരായിരുന്നു.
ഇതിനെ തുടർന്നാണ് നടിക്കെതിരെ നടന്ന അതിക്രമത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയത്. ജയിലിലെ ഫോൺ ഉപയോഗത്തിനുള്ള കേസും ഇതിനു ഒപ്പം പോലീസ് രജിസ്റ്റർ ചെയ്തു.
Post Your Comments