തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന നിലപാടില്‍ മാറ്റം വരുത്തി മാനേജ്‌മെന്റുകള്‍. സര്‍ക്കാരുമായി തിങ്കളാഴ്ച ചര്‍ച്ചയ്ക്കില്ലെന്നു മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു.
ഹൈക്കോടതി വിധി വന്നതിന് ശേഷം മാത്രമേ സര്‍ക്കാരുമായി ചര്‍ച്ച നടത്തൂവെന്ന് അസോസിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി തിങ്കളാഴ്ച ചര്‍ച്ചനടത്തുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 85 ശതമാനം സീറ്റിലും അഞ്ചര ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്. ഇതോടെ പുതിയ അഡ്മിഷന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലാകുക.
Post Your Comments