Latest NewsIndiaNews

കൂട്ടിമുട്ടാനൊരുങ്ങി ഒരേ ട്രാക്കില്‍ മോണോ ട്രെയിനുകള്‍; ഭീതിയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍

മുംബൈ : യാത്രക്കാരെ നടുക്കി അതിവേഗത്തില്‍ പാഞ്ഞു വരുന്ന രണ്ട് മോണോ ട്രെയിനുകള്‍ മുഖാമുഖം. രണ്ട് അതിവേഗ മോണോ ട്രെയിനുകള്‍ പരസ്പരം കൂട്ടിമുട്ടുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അഭിമുഖമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് മുംബൈയെ ഇന്നലെ ഭീതിയിലാഴ്ത്തി.

എന്നാല്‍ ഇത് ഒരു അപകടം അല്ലെന്ന് മുംബൈ മോണോ റെയില്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതോടെയാണ് ഭീതി അവസാനിച്ചത്. സാങ്കേതിക തകാര്‍ മൂലം ഒരു ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നപ്പോള്‍ മറ്റൊരു  ട്രെയിനെത്തിച്ച് യാത്രക്കാരെ മാറ്റാനായിരുന്നു ഉദ്ദേശം എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിന് മുമ്പും മോണോ റെയില്‍ സര്‍വീസില്‍ ഇത്തരത്തില്‍ അപാകതകള്‍ അനുഭവപ്പെട്ടിട്ടുള്ളതിനാല്‍ അഭ്യൂഹങ്ങള്‍ കാട്ടുത്തീ പോലെ പടര്‍ന്നു. സര്‍വ്വീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മോണോ റെയില്‍ രണ്ട് പ്രാവശ്യം അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

മുംബൈയിലെ ചെമ്പൂരിനടുത്തായി ഒരേ ട്രാക്കില്‍ എതിര്‍ദിശകളിലായി ചീറി പാഞ്ഞെത്തിയ രണ്ട് ട്രെയിനുകളുടെ ചിത്രമാണ് ഇന്നലെ പ്രചരിച്ചത്‍. എങ്ങനെയാണ് ഇരു ട്രെയിനുകളും ഒരു ട്രാക്കിലെത്തിയത് എന്ന കാര്യവും വ്യക്തമായിരുന്നില്ല. കൃത്യ സമയത്ത് രണ്ട് ട്രെയിനുകളുടെയും ഡ്രൈവര്‍മാര്‍ ആഞ്ഞ് ശ്രമിച്ചത് കൊണ്ട് മാത്രമാണ് അപകടം ഒഴിവായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയെ പിടിച്ച് കുലുക്കി. രണ്ട് മോണോ ട്രെയിനുകള്‍ അഭിമുഖമായി നില്‍ക്കുന്ന ചിത്രവും അപകടം ഒഴിവായ വാര്‍ത്തയും മാധ്യമങ്ങളും നല്‍കിയിരുന്നു.

2011 ജൂണില്‍ ആര്‍സിഎഫ് റോഡിന് സമീപമായി നിര്‍മാണ സമയത്ത് 60 ടണ്‍ ഭാരമുള്ള തൂണ്‍ തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. 2012 ജൂലൈയില്‍ ശാന്തിനഗറിലെ ജനവാസ മേഖലയില്‍ സ്ലാബ് തകര്‍ന്ന്ഒരാള്‍ മരിച്ചിരുന്നു. ആറ് പേര്‍ക്ക് അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പേരില്‍ മുംബൈ മോണോ റെയിലിനെ പരിഹസിക്കുന്നവരും കുറവല്ല.

shortlink

Post Your Comments


Back to top button