ദുബായ്•മലയാളി യുവതിയെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബായിലെ എമിറേറ്റ് ആശുപത്രിയിലെ നേഴ്സായിരുന്ന ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് മരണവിവരം നാട്ടില്‍ അറിയിച്ചത്. മരണകാരണം വ്യക്തമല്ല.
അതേസമയം യുവതിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചു. ഭര്‍ത്താവായ യായ ആന്റണി ജോസ് ശാന്തിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവ് ആലപ്പുഴ തത്തംപ്പള്ളി സ്വദേശി ആന്റണി ജോസ് ദുബായിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. ഒരുമാസം മുന്‍പാണ് ശാന്തി ആശുപത്രിയില്‍ ജോലിയ്ക്ക് കയറിയത്.
Post Your Comments