ഫരീദാബാദ്: ട്രെയിന്‍ യാത്രയ്ക്കിടെ കൊല്ലപ്പെട്ട ജുനെെദിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന പോലീസ്. ബീഫിന്റെ പേരിലല്ല, ട്രെയിനിലെ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫരീദാബാദ് റെയില്‍വേ എസ്.പി കമല്‍ദീപ് മാധ്യമങ്ങളെ അറിയിച്ചു.
പിടിയാലായ മുഖ്യപ്രതി നരേഷ് നാഥിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ്.പി ഇക്കാര്യം അറിയിച്ചത്. ജുനെെദിനെ കുത്തിയതായി പ്രധാനപ്രതി നരേഷ് നാഥ് സമ്മതിച്ചു. എന്നാല്‍ കുത്തേറ്റു കിടന്ന ജുനെെദിനെ ആരും ആശുപത്രിയില്‍ എത്തിക്കാൻ തയാറായില്ല. അതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും പോലീസ് പറഞ്ഞു. കേസിനു ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞമാസം 22നു മഥുര-ഗാസിയാബാദ് ട്രെയിനിലാണ്.
ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്നും ഈദ് ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങി തിരിച്ച് പോകുന്ന വഴിയാണ് കൊലപാതകം നടന്നത്. ജുനൈദും സഹോദരങ്ങളും ദേശദ്രോഹികളും ബീഫ് കഴിക്കുന്നവരുമാണ് എന്ന് ആരോപിച്ചായിരുന്നു അക്രമിച്ചതെന്ന് സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു. ഡല്‍ഹി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥനും, ഡല്‍ഹി ആരോഗ്യ വകുപ്പിലെ ഇന്‍സ്പെക്ടറും ഉള്‍പ്പെടെ അഞ്ച് പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments