Latest NewsNewsLife Style

കണ്ണടച്ച് വിശ്വസിക്കണ്ട, ഇവ നരയെ പ്രതിരോധിക്കില്ല

മുടി നരക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരമെന്നോണം പലരും പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. മുടി ഡൈ ചെയ്യുന്നതാണ് ഇതില്‍ മുന്നില്‍. എന്നാല്‍ ഡൈ ചെയ്യുന്നതിനു മുന്നിലുള്ള പാര്‍ശ്വഫലങ്ങള്‍ ആലോചിക്കുമ്പോള്‍ അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. പ്രകൃതി ദത്തമായ പല മാര്‍ഗ്ഗങ്ങളും ഇതിന് പിന്നിലുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് ഫലപ്രാപ്തി ഉണ്ടാവില്ല എന്നാണ് പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഒലീവ് ഓയിലിന്റെ അറിയാത്ത സൗന്ദര്യഗുണങ്ങള്‍ സാധാരണ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളായി അകാല നരക്ക് ഉപയോഗിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളുണ്ട്. കറിവേപ്പില, നെല്ലിക്ക, നാരങ്ങ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഇവയൊന്നും നരയെ പ്രതിരോധിക്കുകയില്ല. എന്താണ് ഇത്തരത്തില്‍ നരയെ പ്രതിരോധിക്കാത്ത കേശസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

കറിവേപ്പില

കേശസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില കൊണ്ട് മാറാത്ത മുടി പ്രശ്‌നങ്ങളില്ല. എന്നാല്‍ മുടി നരക്കുന്നതിന് കറിവേപ്പില പരിഹാരം നല്‍കും എന്ന് പറയുമ്പോള്‍ രണ്ടാമതൊന്ന് കൂടി ആലോചിക്കണം. കാരണം മുടിവളര്‍ച്ചക്ക് കറിവേപ്പില സഹായിക്കും. എന്നാല്‍ മുടി നരക്കാതിരിക്കാന്‍ കറിവേപ്പില തേക്കുമ്പോള്‍ ഇത് ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കും. മാത്രമല്ല തലയോട്ടിയില്‍ ചിലര്‍ക്ക് അതികഠിനമായ ചൊറിച്ചിലും ഉണ്ടാക്കുന്നു.

നാരങ്ങ നീര്

സൗന്ദര്യസംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് ഉപയോഗിച്ച് മുടി സംരക്ഷണത്തിന് മാര്‍ഗ്ഗങ്ങള്‍ തേടാം. എന്നാല്‍ ഒരിക്കലും നര ഇല്ലാതാക്കാന്‍ നാരങ്ങക്ക് കഴിയില്ല. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും മറ്റും മുടിക്ക് നിറത്തില്‍ മാറ്റം വരുത്തുമെങ്കിലും ഒരിക്കലും മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കുകയില്ല.

തൈര്

താരന്‍ ഇല്ലാതാക്കാന്‍ തൈര് മികച്ച വഴിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ താരനേയും ഈരിനേയും പേനിനേയും പ്രതിരോധിക്കും എന്നാല്‍ ഒരിക്കലും മുടിയെ നരയില്‍ നിന്ന് സംരക്ഷിക്കില്ല.

വെളുത്തുള്ളി

അകാല നരയെ ഇല്ലാതാക്കാന്‍ പലരും അന്വേഷിക്കുന്ന മാര്‍ഗ്ഗമാണ് വെളുത്തുള്ളി. എന്നാല്‍ പഠനങ്ങളില്‍ പറയുന്നത് വെളുത്തുള്ളി കൊണ്ട് ഒരിക്കലും അകാല നരയെ ഇല്ലാതാക്കാന്‍ പറ്റില്ല എന്നാണ്. എന്നാല്‍ ഇതിലുള്ള അലിസിന്‍, സള്‍ഫര്‍ കോംപൗണ്ട് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മാത്രമല്ല കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഇതൊരിക്കലും അകാല നരയെ ഇല്ലാതാക്കുന്നില്ല.

സവാള

സവാളയാണ് മറ്റൊന്ന്. സവാള ഉപയോഗിച്ച് മുടി വളരാന്‍ പല മാര്‍ഗ്ഗങ്ങള്‍ നമുക്കറിയാം. എന്നാല്‍ മുടിയെ നരയില്‍ നിന്നും സംരക്ഷിക്കാന്‍ ഒരിക്കലും സവാളക്ക് കഴിയില്ല. സവാളയില്‍ അടങ്ങിയിട്ടുള്ള സള്‍ഫര്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യം നല്‍കുകയും ചെയ്യും. എന്നാല്‍ ഒരിക്കലും മുടിയുടെ നരയെ ഇല്ലാതാക്കുകയില്ല എന്നതാണ് സത്യം.

നെല്ലിക്ക

മുടി വളരാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് നെല്ലിക്ക. നെല്ലിക്ക കേശസംരക്ഷണത്തില്‍ ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും മുടിക്ക് കരുത്ത് നല്‍കാനും നെല്ലിക്ക സഹായിക്കും. എന്നാല്‍ നെല്ലിക്ക ഒരിക്കലും മുടിയെ നരയില്‍ നിന്നും സംരക്ഷിക്കുന്നില്ല.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാവാത്ത ഒന്നാണ്. ആരോഗ്യസംരക്ഷണം, കേശസംരക്ഷണം എന്നിവയെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഗുണങ്ങളില്‍ ചിലതാണ്. അകാല നരയെ പ്രതിരോധിക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഒരിക്കലും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അകാല നരയെ ഇല്ലാതാക്കുന്നില്ല.

shortlink

Post Your Comments


Back to top button