CinemaLatest NewsMovie SongsBollywoodEntertainment

പുതിയ മേയ്ക്ക് ഓവറിലൂടെ ആരാധകരെ ഞെട്ടിച്ച് ഗണേഷ് ആചാര്യ

ചടുലമായ നൃത്ത ചുവടുകള്‍ക്കൊപ്പം വണ്ണം കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നൃത്തസംവിധായകനാണ് ഗണേഷ് ആചാര്യ. 200 കിലോ ഭാരമുള്ള ആ വലിയ രൂപത്തില്‍ നിന്നും വിരിഞ്ഞ സിനിമകള്‍ നിരവധിയാണ്. രംഗ് ദേ ബസന്തി, ഓംകാര, ഫിര്‍ ഹേരാ ഫേരി, ലഗേ രഹോ മുന്നാഭായി, അഗ്നിപഥ് എന്നിവ ചില ഉദാഹരണങ്ങള്‍.

എന്നാലിപ്പോള്‍ പുതിയ മേയ്ക്ക് ഓവറിലൂടെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ നൃത്ത സംവിധായകന്‍. ഒന്നര വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് 85 കിലോയാണ് അദ്ദേഹം കുറച്ചത്. തനിക്ക് മാറ്റം അനിവാര്യമാണ് എന്ന് തോന്നിയ ഘട്ടത്തില്‍ ഭാരം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ഇതിനെക്കുറിച്ചു ഗണേഷ് പ്രതികരിക്കുന്നു. എന്തായാലും താരത്തിന്റെ പുതിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button